Boban Kunchacko
Director
യശശ്ശരീരനായ കുഞ്ചാക്കോയുടെയും അന്നമ്മ കുഞ്ചാക്കോയുടെയും മകനായി 1949ല്‍ ജനിച്ചു. ഉദയാചിത്രങ്ങളില്‍ ബാലതാരമായിട്ടായിരുന്നു സിനിമാജീവിതം ആരംഭിച്ചതു്.
സ്വീറ്റ് ഡ്രീംസ് ആലപിച്ചാണു് ദുര്‍ഗ്ഗയില്‍ വേഷമിട്ടതു്. പ്രസിദ്ധമായ പല ചിത്രങ്ങളുടെയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിട്ടുണ്ടു്.
പിതാവു് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സല്‍ ഫിലിംസ്, 70കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബന് കുഞ്ചാക്കോ ആയിരുന്നു.
പ്രമുഖ സിനിമാ നിര്‍മ്മാതാവ് നവോദയ അപ്പച്ചന്റെ സഹോദരന്റെ മകന് കൂടിയാണു ബോബന് കുഞ്ചാക്കോ.
സഹോദരികള്‍ മോളി ഫ്രാന്‍സിസ്, സുമി ചാക്കോ, ടെസി മാത്യു എന്നിവരാണു്. ഭാര്യ മോളി തൃശൂര്‍ ചാലക്കുടി പൂല്ലന് കുടുംബാംഗം. മക്കള്‍ കുഞ്ചാക്കോ ബോബന്, അനു, മിനു. മരുമകന് ദീപു (എന്‍ജിനീയര്‍ )
2004ല്‍ അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Web Series : 0
Available Short Movies : 0